കാഴ്ചപ്പാട്
“സ്വാതന്ത്ര്യം സമത്വം മതേതരത്വം ജനാധിപത്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ, വിദ്യാർത്ഥികളിൽ കാര്യക്ഷമതയും സർഗാത്മകതയും ശാസ്ത്രബോധവും വളർത്തിയെടുക്കുന്ന വിദ്യാഭ്യാസത്തിനായി, ഗവേഷണവും പരിശീലനവും ഉള്ളടക്കവികസനവും നടത്തി സ്കൂൾവിദ്യാഭ്യാസമേഖലയ്ക് നേതൃത്വം നൽകുക“
ദൗത്യം
- സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങളും പരിപാടികളും സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുക.
- സ്കൂൾ വിദ്യാഭ്യാസ മേഖലകളിൽ ഗവേഷണങ്ങൾ ഏറ്റെടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായിക്കുന്നതിനും.
- സ്കൂൾ വിദ്യാഭ്യാസത്തിനായി പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, മറ്റ് പഠനസഹായികൾ എന്നിവ വികസിപ്പിക്കുക.
- ഗവേഷണ പ്രബന്ധങ്ങൾ, ആനുകാലികങ്ങൾ, മറ്റ് അനുബന്ധ രചനകൾ എന്നിവ വികസിപ്പിക്കുക.
- അധ്യാപകർക്ക് ആനുകാലിക സേവന പരിശീലനം സംഘടിപ്പിക്കുക.
- സേവനപൂർവ അധ്യാപക വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതികളും സാമഗ്രികളും വികസിപ്പിക്കുക.
- നൂതന വിദ്യാഭ്യാസ സാങ്കേതിക വിദ്യകളും പ്രയോഗങ്ങളും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
- വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി വിനിമയം നിർവഹിക്കുന്നതിനുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളും ഉറവിടങ്ങളും വികസിപ്പിക്കുക.
- മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ, സർവ്വകലാശാലകൾ, എൻജിഒകൾ, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുക.